കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം; സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ജനങ്ങൾ തള്ളിയതാണു:ഉമ്മൻ ചാണ്ടി

single-img
30 April 2016

oommen-chandy-759സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ജനങ്ങൾ തള്ളിയതാണ് . ജാള്യത മറക്കാനാണ് അനാവശ്യവിവാദങ്ങളെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

തനിക്കെതിരെ 32 കേസുകളുണ്ടെന്ന് പറഞ്ഞത് തെളിയിക്കാൻ പറ്റാത്തതിന്റെ ജാള്യത മറയ്ക്കാനാണ് വിഎസിന്റെ ശ്രമമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അഴിമതി ആരോപിക്കുന്നവരെ ജനം തെരുവിൽ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ പ്രസംഗത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ രേഖകൾ സമർപ്പിക്കാൻ അഡീഷനൽ ജില്ലാ കോടതി 12 വരെ വി.എസിന് സമയം അനുവദിച്ചു.