വേഗമേറിയ സെഞ്ച്വറി : ഗെയിലിനെ മറികടന്നു ഇറാഖ് തോമസ്‌ . 

single-img
29 April 2016
454838-chris-gayle-and-iraq-thomas
ക്രിസ് ഗെയിലിന്റെ വേഗമേറിയ സെഞ്ച്വറി പുതുതലമുറക്കാരന് വഴിമാറി.ട്രിനിടാഡ്-ടൊബാഗോ ബാറ്റ്‌സ്മാന് ഇറാഖ് തോമസാണ് 21 ബോളുകളില്‍ സെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ലൂയിസ് ഡിയോറില്‍ ഞായറാഴ്ച്ച ടൊബാഗോ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ട്വന്റി20 മത്സരത്തിലായിരുന്നു ഇറാഖ് തോമസിന്റെ അത്ഭുത പ്രകടനം.
ട്വന്റി-20യില്‍ 30 ബോളില്‍ ഗെയില്‍ നേടിയ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഇതോടെ പഴംങ്കഥയായത്. 2013 ഐ.പി.എല്‍ സീസണില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി പുണെ വാരിയേഴ്‌സിനെതിരെ കളിക്കുമ്പോഴായിരുന്നു ഗെയില്‍ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയത്.
21 പന്തില്‍ നിന്ന് 15 സിക്‌സറുകളും അഞ്ചു ബൗണ്ടറികളും പായിച്ചാണ് ഇറാഖ് സെഞ്ചുറി തികച്ചത്. തോമസ് 31 പന്തില്‍ 15 സിക്‌സും അഞ്ചു ഫോറുകളും സഹിതം 131 റണ്‍സെടുത്തു പുറത്താവാതെ നിന്നു.ബാറ്റിങ് പിച്ചില്‍ ആയിരുന്നില്ല ഇറാഖിന്റെ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത് . 152 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന തോമസിന്റെ ടീം വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ വെറും എട്ട് ഓവറുകള്‍ക്കുള്ളില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.
നേരത്തെ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ 53 പന്തില്‍ 97 റണ്‍സ് നേടി ഇറാഖ് തിളങ്ങിയിരുന്നു.