മുഹൂര്‍ത്ത സമയത്ത് വരൻ മുങ്ങി;ഒടുവിൽ വധുവിന്റെ അനുജത്തിയെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വന്ന യുവാവ് കെട്ടി

single-img
26 April 2016

Hindu-wedding

ബാലരാമപുരം:മുഹൂര്‍ത്ത സമയത്ത് മൊബൈൽ ചാർജ്ജ് ചെയ്യാനെന്ന വ്യാജേന വരൻ മുങ്ങി.ഒടുവിൽ വധുവിന്റെ അനുജത്തിയുടെ വിവാഹം വിവാഹത്തിനെത്തിയ യുവാവുമായി അതേ പന്തലിൽ വെച്ച് നടത്തി.ബാലരാമപുരം ശാലിയാര്‍ തെരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇവിടെയുള്ള ഒറ്റത്തെരുവ് ഇടവഴിയിലെ കുമാരസ്വാമിയുടെ മകളുടെ വിവാഹമാണ് നടക്കേണ്ടിയിരുന്നത്.

വരനും ബന്ധുക്കളും തലയദിവസം തന്നെ ബാലരാമപുരത്ത് എത്തി വധുവിന്റെ വീട്ടുകാര്‍ നടത്തിയ സത്കാരത്തില്‍ പങ്കെടുത്തിരുന്നു.ബാലരാമപുരത്ത് ഒരു ഹോംസ്റ്റേയിലാണ് ഇവര്‍ താമസിച്ചത്.ഏഴരയോടെയാണു വരൻ വിവാഹ വേഷത്തിൽ മൊബൈൽ ചാർജ്ജ് ചെയ്യാനെന്ന് പറഞ്ഞ് പോയത്.പോയ ഇയാള്‍ മടങ്ങിവന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അപകടം പറ്റിയതാണോ എന്നു സംശയിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തലേന്ന് വരന്‍ വധുവിനെ ഫോണില്‍ വിളിച്ചതായി പോലീസ് പറഞ്ഞു. വിവാഹം മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. ഇതുകേട്ട് വധു കരഞ്ഞപ്പോള്‍ തമാശ പറഞ്ഞതാണെന്ന് ആശ്വസിപ്പിരുന്നു.ഇരുവര്‍ക്കും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി. നേരത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്തപ്പോഴുള്ള പരിചയംവെച്ചാണ് വിവാഹത്തിന് തീരുമാനിച്ചത്.

വരന്റെയും വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

എന്തായാലും മുഹൂർത്തസമയത്ത് വധുവിന്റെ അനുജത്തിയുടെ വിവാഹം അതേ പന്തലിൽ വെച്ച് വീട്ടുകാർ നടത്തി.നാഗര്‍കോവിലില്‍ നിന്നുവന്ന ബന്ധുവാണ് വധുവിന്റെ അനുജത്തിക്ക് താലികെട്ടിയത്..