സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്‌തു; 11 എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ത്ഥികള്‍ കസ്‌റ്റഡിയില്‍

single-img
26 April 2016

253086-rape3

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പതിനൊന്ന്‌ എന്‍ജിനിയറിങ്‌ വിദ്യാര്‍ത്ഥികള്‍ കസ്‌റ്റഡിയില്‍. വല്ലഭ വിദ്യാനഗര്‍ എന്‍ജിനിയറിങ്ങ്‌ കോളേജിലെ വിദ്യാര്‍ത്ഥികളാണ്‌ പിടിയിലായത്‌.

ഏപ്രില്‍ 21, 22 തിയതികളിലാണ്‌ പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്‌.ഇൻസ്റ്റഗ്രാം വഴിയും സോഷ്യൽ മീഡിയ വഴിയുമാണു പെൺകുട്ടി വിദ്യാര്‍ത്ഥികളുമായി പരിചയത്തിലായത്

അഹമ്മദാബാദ്‌, സൂററ്റ്‌, വഡോദര, ഭാവനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ പിടിയിലായത്‌. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്‌ വിദ്യാര്‍ത്ഥികളെ കസ്‌റ്റഡിയിലെടുത്തത്‌. സംഭവത്തില്‍ പ്രതികളായത്‌ വിദ്യാര്‍ത്ഥികളാണെന്നതിനാല്‍ ചോദ്യം ചെയ്യലുകളുടെ അടിസ്‌ഥാനത്തിലെ അറസ്‌റ്റ് രേഖപ്പെടുത്തുവെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.