രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ്‌ ഇന്റര്‍നെറ്റില്‍.

single-img
26 April 2016

leelamoviereview-600x325
രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ്‌ ഇന്റര്‍നെറ്റില്‍. എവിടെ നിന്നാണ്‌ ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇന്റര്‍നെറ്റിലൂടെയാണ് റിലീസ് എങ്കിലും ചിത്രം കോപ്പി ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ഓണ്‍ലൈന്‍ വിതരണക്കാര്‍ അവകാശപ്പെട്ടത്

നല്ല ക്വാളിറ്റിയുള്ള പ്രിന്റുകളാണ് ഓണ്‍ലൈനില്‍ പുറത്തുവന്നിരിക്കുന്നത്. ടോറന്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റുമാണ് ലീലയുടെ വ്യാജ പ്രിന്റുകള്‍ പരക്കുന്നത്.തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ്‌ ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത്‌ എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്‌. ഇതുവഴിയാണ്‌ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ്‌ സൂചനകള്‍.

തന്റെ സിനിമയെ തകര്‍ക്കാനിറങ്ങിയ ഗൂഡശക്തികളാണ് ഇതിന് പിന്നിലെന്നാണ് ലീലയുടെ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ പറഞ്ഞു.ലീലയുടെ വ്യാജപ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറക്കാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.