റിസേർവ് ബാങ്കിൽ രഘുറാം രാജനെക്കാൾ ശമ്പളം വാങ്ങുന്ന 3 പേർ 

single-img
25 April 2016
06rajans3
 റിസര്‍വ് ബാങ്കില്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ ഗവര്‍ണര്‍ രഘുറാം രാജനല്ലെന്ന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ രേഖ പറയുന്നു. ഗോപാലകൃഷ്ണ സീതാറാം ഹെഗ്ഡെ (നാലു ലക്ഷം രൂപ), അണ്ണാമലൈ അറപ്പുലി ഗൗണ്ടർ (2.2 ലക്ഷം), വി.കന്തസ്വാമി(2.1 ലക്ഷം) എന്നിവർ  രാജനെക്കാൾ ശമ്പളം വാങ്ങുന്നു. രാജൻ ഗവർണറായിരിക്കുന്ന റിസർവ് ബാങ്കിൽ അദ്ദേഹത്തിന്റെ ശമ്പളം– 1,98,700 രൂപ. പിരിച്ചെഴുതിയാൽ അടിസ്ഥാനശമ്പളം– 90,000, ഡിഎ– 1,01,700, മറ്റുള്ളവ– 7000 എന്നിങ്ങനെ.
റിസർവ് ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് 2015 ജൂൺ– ജൂലൈ മാസത്തെ ഈ കണക്ക്. രാജനൊഴികെയുള്ളവർ നിലവിൽ സർവീസിലുണ്ടോ എന്ന്അതിനാൽ വ്യക്തമല്ല. ആർബിഐയിൽ ഇവരുടെ പദവിയും വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ശമ്പളം റിസര്‍വ് ബാങ്ക് ഗവര്‍ണറുടേതുതന്നെയാണ്. ആര്‍.ബി.ഐയുടെ വാര്‍ത്താവിനിമയ വകുപ്പ് പ്രിന്‍സിപ്പല്‍ അഡ്വൈസർ   അല്‍പന കിലാവാലയുടെ ശമ്പളം നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരുടെയും പതിനൊന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെയും മീതെയാണ്.1.78 ലക്ഷം .