ഇൻക്രഡിബിൾ ഇന്ത്യ: ബ്രാൻഡ് അംബാസഡറാകാൻ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ബച്ചൻ

single-img
20 April 2016

amithab
മുംബൈ: ഇന്ത്യൻ ടൂറിസം പദ്ധതിയായ ഇൻക്രഡിബിൾ ഇന്ത്യ കാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന്് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ഇൻക്രഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തേക്ക് ബച്ചനെ പരിഗണിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിച്ചെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആവശ്യങ്ങളുമായി ആരുംതന്നെ സമീപിച്ചിട്ടില്ലെന്നും ഇപ്പേങറ്റ പ്രചരിക്കുന്ന വാർത്തകൾ അസത്യമാണെന്നും ബച്ചൻ പ്രസ്താവനയി അറിയിച്ചു.
ഇൻക്രഡിബിൾ ഇന്ത്യ കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാനികളി ഒരാൾ അമിതാബ് ബച്ചനാണെന്ന് ടൂറിസം മന്ത്രാലയം സൂചിപ്പിച്ചിരുന്നു. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായും ബച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. നികുതിയില്ലാത്ത രാജ്യങ്ങളി കള്ളപ്പണം നിക്ഷേപിച്ചവരുടേതായി പുറത്തുവന്ന പാനമ പേപ്പേഴ്‌സ് രേഖകളി അമിതാബ്് ബച്ചന്റെയും അദ്ദേഹത്തിന്റെ മരുമകൾ ഐശ്വര്യാ റായിയുടെയും പേരുകൾ ഉൾപ്പെട്ടിരുന്നു. നികുതി ഇളവുള്ള രാജ്യങ്ങളിലെ നാലു കമ്പനികളി ബച്ചൻ ഡയറക്ടറാണെന്ന് പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരുടെ പേരുകളാണ് പാനമ പേപ്പേഴ്‌സിലൂടെ പുറത്തുവിട്ടത്.