പുതിയ ആൻഡ്രോയിഡ്  എന്നിന്റെ വിശേഷങ്ങൾ 

single-img
20 April 2016
android-n-630x370ബീറ്റാ പ്രോഗ്രാമിന് വേണ്ടി പുതിയ പ്രത്യേകതകൾ ഉൾപെടുത്തി ആൻഡ്രോയിഡ്‌ എന്നിൻറെ നവീകരിച്ച പ്രിവ്യു പതിപ്പ് ഗൂഗിൾ പുറത്തിറക്കി .മെയിലെ ഗൂഗിൾ ഐ ഓ കോൺഫറൻസിൽ അതിന്റെ അവസാന പ്രധാന രൂപം പുറത്തു വരും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
 അപ്ലിക്കേഷനുകൾ ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുന്ന പിക്ചർ ഇന് പിക്ചർ ഫങ്ങ്ഷൻ ആണ് ഒരു പ്രധാനപ്പെട്ട കണ്ടുപിടിത്തം .നവീകരിച്ച നോടിഫികേഷൻസ്  ആണ് മറ്റൊരു പ്രത്യേകത. എത്ര ആപ്ലികെഷനുകൾ തുറന്നിരുന്നാലും വേഗവും എളുപ്പമുള്ളതും ആയ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു ഗൂഗിൾ.ചില ആപ്ലികെഷനുകളിലെ  പ്രത്യേക ഫീച്ചരുകളെ മാത്രം തുറക്കാനുള്ള ഷോര്ട്ട് കട്ട് നിര്മിക്കാൻ  ലോഞ്ചർ ഷോര്ട്ട് കട്ട്സ് സഹായിക്കുന്നു. ഉദാഹരണത്തിന്. ഒരു സവിശേഷ വ്യക്തിയ്ക്കുള്ള മെസ്സേജോ ഇമെയിൽ ഇൻബൊക്സിലെ ഒരു പ്രത്യേക ഫോൾഡറോ തുറക്കാനുള്ള ഷോർട്ട് കട്ട് ആവാം.
3ഡി റെൻഡറിംഗ് എ പി  ഐ ആയ വൾക്കൻ  പ്രോഗ്രാമ്മിംഗ് ഇന്റർഫേസ് ആൻഡ്രോയിഡ് എൻ  പിന്താങ്ങുന്നു
ബാറ്റെറി യുടെ കാര്യത്തിൽ കൂടുതൽ സേവിംഗ് ഗൂഗിൾ ഉറപ്പുതരുന്നു, കൂടാതെ ചെറിയ ഡാറ്റാ  പാക്കേജ് ഉപയോഗിക്കുന്നവർക്കായി വീഡിയോ സ്ട്രീമുകളുടെയും ചിത്രങ്ങളുടെയും ക്വാളിടി കുറച്ചു ഉപയൊഗിക്കാനുള്ള സൌകര്യവുമുണ്ട്.
എല്ലാറ്റിനും പുറമേ ഇമോജി യുണികോഡ് 9 നെ ആൻഡ്രോയിഡ് സപ്പോർട്ട് ചെയ്യുന്നു. കൂടുതൽ മനുഷ്യസദൃശമായ മുഖങ്ങളും പലവിധ സ്കിൻ ടോണുകളും ഉപയോഗിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ ഇനി മധുരമുള്ള ഒരു പേര് കൂടി കണ്ടെത്തിയാൽ മതി!