അടുത്ത ഐ ഫോൺ പൂർണ്ണമായും ഗ്ലാസ് കൊണ്ട്?

single-img
19 April 2016

iphone

അടുത്ത കാലത്ത് പുറത്തുവന്ന ഐ ഫോൺ എസ് ഇ യുടെ വിജയ പരാജയ ങ്ങൾ പ്രഖ്യാപിക്കാനവും മുന്പ് തന്നെ ആപ്പിളിന്റെ പുതിയ മോഡലുകളെ പടിയുള്ള അഭ്യൂഹങ്ങളുമായി ഇന്റർനെറ്റ്‌ നിറയുന്നു.ആപ്പിൾ അനലിസ്റ്റായ മിംഗ് ചി കുവോ യുടെ അഭിപ്രായ പ്രകാരം 2017 ഇൽ പുറത്തിറങ്ങുന്ന ഐ ഫോൺ 8 ഇന്റെ രൂപഘടനയിൽ അലൂമിനിയം മൊത്തമായിട്ട് ഒഴിവാക്കി പകരം ഗ്ലാസ്‌ ബോഡി ആയിരിക്കും ഉണ്ടാവുക. എന്നാൽ ഈ വർ ഷം ഇറ ങ്ങു ന്ന ഐ ഫോൺ 7 ഇൽ കാര്യമായ ഡിസൈൻ വ്യതിയാനങ്ങൾ ഒന്നുംപ്രതീക്ഷിക്കേണ്ടതില്ല.

മുന്പ് ഐ ഫോൺ 4 ഉം 4എസ്ഉം മുന്പിലും പിറകിലും ഒരേ മെറ്റീരിയൽ കൊണ്ടുണ്ടാക്കി ഒരു സ്റെയിൻലെസ്സ് സ്റ്റീൽ ബാൻഡ് കൊണ്ട് ബന്ധിപ്പിച്ചിരിക്കയായിരുന്നു. എന്നാൽ മൊത്തമായിട്ട് ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കുന്നതെങ്ങനെ എന്നത് ഇനിയും കാണാനിരിക്കുന്നതേ ഉള്ളു വയർ ലെസ്സ് ചാർജിങ്ങിനും മികച്ച ആന്റിന റി സെപ്ഷനും പറ്റിയ പദാർഥമാണ് ഗ്ലാസ്‌.ഒരുപാട് ഊഹാപോഹങ്ങളി ലേക്ക് നയിച്ച അമോലെഡ് ഡിസ്പ്ലേയും ഈ ഫോണിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഗ്ലാസ്സിന്റെ ശക്തിപ്പെടുത്തൽ വിദ്യയിലെ പുതിയ പുരോഗതികൾ ഫോണിനെ ഡ്രോപ്പ് ടെസ്റ്റിൽ നിന്ന് കരകയറ്റുമെന്നും കരുതപ്പെടുന്നു.