വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങൾ അയക്കുന്നവർ ജാഗ്രതൈ!;അശ്ലീല ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചയാൾ കൊച്ചിയിൽ അറസ്റ്റിലായി

single-img
16 April 2016

_78959039_78178116

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തയാൾ അറസ്റ്റില്‍ .തൃശൂര്‍ പാമ്പുര്‍ ബ്രഹ്മകുളം സോണി ജോര്‍ജിനെയാണ് (45) ഒല്ലൂര്‍ സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഗ്രൂപ്പ് അഡ്മിന്റെ പരാതിയെ തുടർന്നാണു ഇയാൾ അറസ്റ്റിലായത്.

സംഭവത്തില്‍ പോലീസ് കേസെടുത്തിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ഡിസംബര്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് ക്രിസ്ത്യന്‍ പുരോഹിതന്റെയും സ്ത്രീയുടെയും അശ്ലീല ചിത്രമാണ് അയച്ചത്.