വിജയ് മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.

single-img
15 April 2016

Vijay-Mallya-1

ബാങ്കുകളടക്കം രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ നല്‍കാനുള്ള വ്യവസായ ഭീമന്‍ വിജയ് മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.സാമ്പത്തിക വെട്ടിപ്പ് കേസിലെ പ്രതിയായ മല്യയുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റീജണല്‍ പാസ്പോര്‍ട്ട് ഓഫിസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് ഇ.ഡി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.

 

കേസുമായി ബന്ധപ്പെട്ടു മൂന്നു തവണ മല്യയോട് നേരിട്ടു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മല്യ ഈ ആവശ്യം നിരസിച്ചിരുന്നു. പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തതോടെ നിലവില്‍ ലണ്ടനിലുണ്ടെന്നു കരുതുന്ന മല്യക്ക് ഇനി അവിടെ നിയമ നടപടി നേരിടേണ്ടി വരും.

പാസ്‌പോര്‍ട്ട് നിയമം സെക്ഷന്‍ 10എ പ്രകാരമാണ് മല്ല്‌യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മല്ല്യയോട് വിശദീകരണം വിദേശകാര്യ മന്ത്രാലയം ആരാഞ്ഞിരുന്നു.