വോട്ട് തേടി പാട്ടൊരുക്കി അസിസ്‌റ്റന്റ്‌ കലക്‌ടര്‍;കോട്ടയത്തെ അസി. കളക്ടർ ഡോ. ദിവ്യ എസ്‌. അയ്യരാണു മനോഹരമായ ഗാനം ആലപിച്ച് വോട്ട് അഭ്യർഥിക്കുന്നത്

single-img
12 April 2016

Election Song (1280x720)തെരഞ്ഞെടുപ്പു ബോധവത്‌കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണു രണ്ടു മിനിറ്റു ദൈര്‍ഘ്യമുള്ള ഗാനം പുറത്തിറക്കിയിരിക്കുന്നത് കോട്ടയത്തെ അസി. കളക്ടറും കൂട്ടരും.ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കു ചുക്കാന്‍ പിടിക്കുന്ന അസിസ്‌റ്റന്റ്‌ കലക്‌ടര്‍ ഡോ. ദിവ്യ എസ്‌. അയ്യര്‍ ഈ തിരക്കിനടയിലാണു ഗാനമെഴുതാനും പാടാനും സമയം കണ്ടെത്തിയത്‌.

സമ്മതിദാനത്തില്‍ പങ്കാളിയാവാന്‍ ആഹ്വാനം ചെയ്തുള്ള ‘അഴകേറും നാടിന്‍ ചിത്രം തെളിയട്ടെ നമ്മില്‍ നിന്നും…’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന് രണ്ടുമിനിറ്റാണ് ദൈര്‍ഘ്യം.യുവ സംഗീതസംവിധായകനായ കോട്ടയം സ്വദേശി ജയദേവനാണു ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. കോട്ടയം സ്വദേശിയായ അനില്‍കുമാറും ഡോ. ദിവ്യയും ചേര്‍ന്നാണു ഗാനമെഴുതിയത്‌.

വോട്ടിങ് ബോധവത്കരണ ഗാനം സംസ്ഥാനം മുഴുവന്‍ ഉപയോഗിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചാനലുകള്‍, നവമാധ്യമങ്ങള്‍, പൊതുസമ്മേളനങ്ങള്‍ എന്നിങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രചാരണപരിപാടികളിലും ഇത് അവതരിപ്പിക്കും.

പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ ഗായിക വൈക്കം വിജയലക്ഷ്‌മിക്കു സിഡി നല്‍കി നിരീക്ഷക രഞ്‌ജനദേവ്‌ ശര്‍മ്മ പ്രകാശനം ചെയ്‌തു. ചടങ്ങില്‍ സ്വീപ്പ്‌ ഐക്കണായി വൈക്കം വിജയലക്ഷ്‌മിയെ പ്രഖ്യാപിക്കുകയും ചെയ്‌തു.

 

[mom_video type=”youtube” id=”Li8vK8dAYfU”]