മോഷണം ടിടിആർ ചമഞ്ഞ്;മോഷ്ടിച്ച ബാഗിൽ നിന്ന് ലഭിച്ച റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ചത്

single-img
12 April 2016

 

Shameer-350x280ടിടിആർ ചമഞ്ഞ് ട്രെയിനില്‍ കവര്‍ച്ച നടത്തിയിരുന്ന യുവാവ് പിടിയില്‍. ആലപ്പുഴ ചേര്‍ത്തല നെടുമ്പ്രക്കാട് വേലംപറമ്പില്‍ വീട്ടില്‍ ഷമീര്‍(28) ആണ് പിടിയിലായത്.മോഷ്ടിച്ച ബാഗിൽ നിന്ന് ലഭിച്ച റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ചത്.അതും ധരിച്ചായിരുന്നു പ്രതിയുടെ വിളയാട്ടം.രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ഇയാൾ പരിശോധന നടത്താറുള്ളതായി ആര്‍.പി.എഫ് അറിയിച്ചു.

ടിക്കറ്റ് ഇല്ലാത്ത സാധാരണ യാത്രക്കാരില്‍നിന്നും പണവും മൊബൈല്‍ ഫോണും മറ്റും ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങിയിരുന്നു. അവസരം ലഭിക്കുമ്പോള്‍ മൊബൈലും ബാഗും കവരുന്നതും പതിവാണെന്ന് അധികൃതര്‍ പറഞ്ഞു. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതായി പറഞ്ഞ് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി സംസാരിച്ചുനിന്നു വണ്ടി സ്റ്റേഷനില്‍ എത്തുമ്പോള്‍ മൊബൈലുമായി പുറത്തേക്കു ചാടി രക്ഷപ്പെടുന്നതും പതിവായിരുന്നു.