മാംഗല്യസൂത്രവും വെള്ളം കോരലും തമ്മിലെന്ത്? ഉത്തരം വാട്ടര്‍ വൈഫ്‌സ് പറഞ്ഞു തരും

single-img
12 April 2016

water-wives_650x400_61448874910

വാട്ടര്‍ വൈവ്‌സ് എന്ന പേരില്‍ ആക്ഷന്‍ എയ്ഡ് ഇന്ത്യ എന്ന സാമൂഹിക സംഘടന ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ഇന്ത്യന്‍ കുടംബങ്ങളില്‍ സ്ത്രീകളുടെ സ്ഥാനം എത്ര പരിതാപകരമാണെന്ന് കാണിക്കുന്നു. പ്രായം ചെന്ന ഒരു മനുഷ്യന്‍ തന്റെ രണ്ടു ഭാര്യമാരോട്- ഒരാള്‍ അയാളുടെ ഏകദേശപ്രായം, രണ്ടാമത്തേത് ഗര്‍ഭിണിയായ യുവതി- താന്‍ മൂന്നാമതും വിവാഹം കഴിക്കുന്നതില്‍ തന്റെ നിലപാട് വിശദീകരിക്കുയാണ്. ഞാന്‍ ചെയ്യുന്നതൊന്നും എനിക്കു വേണ്ടിയല്ല, നിങ്ങള്‍ക്കു വേണ്ടിയാണെന്നാണ് ഭര്‍ത്താവ് അവരോട് പറയുന്നത്.
വൃദ്ധന്‍ യുവതിയായ മൂന്നാമത്തെ ഭാര്യയെ കൊണ്ടു വന്നത് മറ്റു രണ്ടുപേര്‍ക്കും സഹായിയായി വെള്ളം ചുമക്കാനെന്നു സാരം. ഉത്തരേന്ത്യയിലെ മിക്കഗ്രാമങ്ങളിലും വൃദ്ധന്മാരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യമാരായി എത്തുന്ന ദരിദ്രയുവതികള്‍ പരാതികളില്ലാതെ ഒരേ വീടുകളില്‍ വെള്ളം കോരിയും വീട്ടുജോലികള്‍ ചെയ്തും അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
വാട്ടര്‍ വൈവ്‌സ് അവസാനിക്കുന്നത് ഈ സന്ദേശത്തോടെയാണ്..” ഇവര്‍ എല്ലായിടത്തുമുണ്ട്, നിങ്ങളുടെ വീട്ടില്‍, തൊഴിലിടങ്ങളില്‍, നിങ്ങളുടെ ബോധതലങ്ങളില്‍ എല്ലാം. ഇവര്‍ക്ക് ആരും ചെവികൊടുക്കാറില്ല, അംഗീകരിക്കപ്പെടാതെ, പ്രതിഫലം പറ്റാതെ ഇവര്‍ ജീവിക്കുന്നു. ഈ അനീതിയ്ക്കും, അസമത്വത്തിനുമെതിരെ പോരോടൂ.

 

[mom_video type=”youtube” id=”bVNdsdQEfLI”]