തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയ്ക്കും അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

single-img
8 April 2016

oommenchandy--621x414--621x414[1]-kqYD--621x414@LiveMint

മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള സരിതയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സരിതയടക്കം അഞ്ച് പേര്‍ക്കെതിരെ മുഖ്യമന്ത്രി ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 28ന് വാദം കേള്‍ക്കും.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് ഹര്‍ജിയില്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന സരിതയുടെ കത്ത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. 2013 ജൂലൈയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമുള്ളത്.

അത്ത് പുറത്തുവന്നതിനെ തുടര്‍ന്ന് കത്ത് തന്റേതാണെന്ന് സമ്മതിച്ച സരിത താനിത് സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കാത്തത് അപമാനഭയം മൂലമാണെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് എംപിയായ കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്കെതിരെയും ലൈംഗിക പരാമര്‍ശമുണ്ട്.