ഇലക്‌ട്രോണിക് വസ്തുക്കളുടെ വില്‍പ്പനയില്‍ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനം കൈയടക്കാന്‍ ഇന്ത്യ

single-img
7 April 2016

make-in-india5

ചൈനയില്‍നിന്നുള്ള ഇലക്ട്രോണക് ഘടകങ്ങളുടെ ഇറക്കുമതി കുറച്ച് ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ പ്രചരിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നു. നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് ഈ പദ്ധതി പൂര്‍ത്തീകരണത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചു.

20,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ നികുതി ആനുകൂല്യം നല്‍കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വന്‍കിട നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രത്യേക വ്യവസായ മേഖല രൂപവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ച് രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം തൊഴില്‍മേഖല ശക്തിപ്പെടുത്തുകയെന്നതും പദ്ധതിക്ക് പിന്നില്‍ ലക്ഷ്യമിടുന്നുണ്ട്. സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തിയാണ് പ്രത്യേക ഇക്കണോമിക് സോണ്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.