ആത്മഹത്യ തടയാന്‍ സീലിംഗ് ഫാന്‍ നിരോധിയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് രാഖി സാവന്ത്

single-img
6 April 2016

05rakhi

സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് കുറയ്ക്കാന്‍ സീലിങ് ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി സിനിമ-സീരിയല്‍ താരം രാഖി സാവന്ത്. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് പ്രധാനമായും സീലിങ് ഫാനിലാണെന്നും അതുകൊണ്ടുതന്നെ അവ നിരോധിക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം ഉയര്‍ത്തുന്നതിനേക്കാള്‍ അത്യാവശ്യമാണ് ഇന്ത്യയിലെ പെണ്‍കുട്ടികളേയും അമ്മമാരേയും സഹോദരിമാരേയും രക്ഷിക്കേണ്ടത്. സീലിംഗ് ഫാനുകള്‍ ഉപയോഗിച്ചാണ് ഓരോ വീട്ടിലേയും മകളും മരുമകളുമൊക്കെ ആത്മഹത്യ ചെയ്യുന്നത്. സ്വന്തം സഹോദരിയെയും അമ്മയെയും ഭാര്യയെയും സ്‌നേഹിക്കുന്നവര്‍ വീടുകളില്‍ നിന്നും സീലിംഗ് ഫാന്‍ ഒഴിവാക്കണമെന്നും ടേബിള്‍ ഫാനോ എ.സിയോ ഉപയോഗിക്കണമെന്നുമാണ് താരം പറയുന്നത്.

കഴിഞ്ഞദിവസം സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാരണം കൊണ്ടാണ് അവര്‍ ഫാന്‍ നിരോധക്കണമെന്ന് അടിയന്തിരമായി ആവശ്യപ്പെടുന്നതും.