വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ അവഗണനയും മാന്യമായ പ്രതിഫലമില്ലായ്മയും നിലനില്‍ക്കുമ്പോഴും തങ്ങള്‍ക്കു കിട്ടിയ പ്രതിഫലത്തില്‍ നിന്നും ഒരു തുക വിന്‍ഡീസ് ടീം അംഗങ്ങള്‍ നലകിയത് ഇന്ത്യയിലെ അനാഥര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി

single-img
5 April 2016

west-indies-team

ലോകകപ്പ് ടീമിന് അണിയാന്‍ ഒരു ജേഴ്സി പോലുമില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ വിമാനമിറങ്ങിയതെങ്കിലും മടക്കം ചാമ്പ്യന്‍മാരായിട്ടായിരുന്നു. പക്ഷേ യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വരുമാനത്തില്‍ നിന്നും അനാഥര്‍ക്കും ദരിദ്രര്‍ക്കും പങ്ക് നല്‍കിയിരിക്കുകയാണവര്‍. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് നല്ലൊരു തുകയാണ് വിന്‍ഡീസ് ടീം സംഭാവനയായി നല്‍കിയത്.

വിന്‍ഡീസ് ടീം മാനേജരായ റൗള്‍ ലെവിസാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന് വിന്‍ഡീസ് ടീമിന്റെ സംഭാവന കൈമാറിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ട്വിറ്റര്‍ പേജിലുടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്.

ആളുകള്‍ തങ്ങളെ പണക്കൊതിയന്മാരെന്നാണ് വിളിക്കുന്നതിനെതിരെ ഡാരന്‍സമി മറുപടി നല്‍കിയിരുന്നു. നേരത്തെ ടീമിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള വിഷമങ്ങളെക്കുറിച്ച് ക്യാപ്റ്റന്‍ ഡാരന്‍ സമി കണ്ണീരോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതേ വെസ്റ്റ് ഇന്‍ഡീസ് ടീമാണ് തങ്ങള്‍ക്കു ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഒരു പങ്ക് ജീവകാരുണ്യത്തിനു വേണ്ടി നല്‍കിയത്.