ഗണേഷ്‌കുമാര്‍ എം.എല്‍.എയെ തല്ലിയത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍

single-img
4 April 2016

biju-radhakrishnan_0_0_0_0

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സരിതയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ മറ്റൊരു കത്തും പുറത്ത്. ബിജു രാധാകൃഷ്ണന്‍ മുമ്പ്് ഗണേഷ് കുമാര്‍ എംഎല്‍എയെ തല്ലിയത് താനാണെന്ന് വ്യക്തമാക്കി സരിത എസ് നായര്‍ക്ക് അയച്ച കത്തിലെ വിവരങ്ങളാണ് ഒരു ചാനല്‍ പുറത്തുവിട്ടത്.

എല്‍ഡിഎഫിന്റെ ഭാഗമായത് കൊണ്ട് ഗണേഷ് കുമാര്‍ രക്ഷപ്പെടില്ലെന്നും തന്റെ ഒന്നാം നമ്പര്‍ ശത്രു ഗണേഷാണെന്നും, കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സരിതയുടെ കത്ത് പുറത്തുവിട്ടത് താനാണെന്നും, അടുത്തയാഴ്ച ഇതിനെക്കാള്‍ കൂടുതല്‍ സ്ഫോടനാത്മകമായ കാര്യങ്ങള്‍ പുറത്തുവിടുമെന്നും ബിജു പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തയാഴ്ച ആ കത്ത് പുറത്തുവരുന്നതോടെ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അന്ത്യമാണെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നുണ്ട്.