വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടയലേഖനം പുറപ്പെടുവിച്ച് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

single-img
2 April 2016

hqdefault

വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനം വിവാഹമാണെന്ന് നിലപാടുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടവകകളില്‍ പുറപ്പെടുവിച്ച പുതിയ ഇടയലേഖനത്തിലാണ് ഇക്കാര്യം ബിഷപ്പ് വ്യക്തമാക്കിയത്. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വിവാഹം വേണ്ടെന്ന് വച്ച് ജീവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന പശ്ചാത്തലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പഠിച്ച് ജോലി വാങ്ങി പണവും, പദവിയുമെല്ലാം സ്വരൂപിച്ചശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ലെന്നും സ്വത്തും, ജോലിയും വിവാഹത്തോടെ ഇല്ലാതാകുന്നില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. വിവാഹം തുടര്‍പഠനത്തിന് തടസമാകില്ലെന്നും ദൈവിക പദ്ധതിയുടെ ഭാഗമായി വിവാഹത്തെ കാണണമെനന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

പുതിയ മാധ്യമ സംസ്‌കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ് ചെറുപ്പക്കാരില്‍ പകരുന്നത്.കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ചശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവൃത്തികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.