എം.വി. രാഘവന്റെ തറവാട് വീട് കത്തിച്ചവര്‍ക്കും കൊല്ലാന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി

single-img
2 April 2016

mv-lakshmi

എം.വി. രാഘവന്റെ തറവാട് വീട് കത്തിച്ചവര്‍ക്കും കൊല്ലാന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അത് കൊണ്ട് തന്റെ വോട്ട് നികേഷിനല്ലെന്നും ലക്ഷ്മി പറഞ്ഞു. യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി ലക്ഷ്മിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്.

കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് കഴിഞ്ഞാണ് രാഘവന്റെ തറവാട് കത്തിക്കുന്നത്. അന്ന് വീട്ടിലുണ്ടായിരുന്നത് ഞാനായിരുന്നു. അതു കൊണ്ട്് തനിക്ക് അതൊന്നും മറക്കാനാവില്ലെന്നും ലക്ഷ്മി പറഞ്ഞു.

സിഎംപി രണ്ടായതോടെ കുടുംബത്തിലും വിള്ളലുകള്‍ ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകനായ എംവി ഗീരീഷ്‌കുമാര്‍ എന്ന മകന്‍ ഒഴിച്ച് എംവി നികേഷ് കുമാറും സഹോദരങ്ങളും എല്‍ഡിഎഫ് പക്ഷത്തേക്കാണ് അടുപ്പം കാണിച്ചിരുന്നത്.