ഫ്രീഡം 251 സ്മാർട്ട്ഫോണിനായി ലഭിച്ച മുഴുവൻ തുകയും തിരിച്ച് നൽകും;24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്ട് ഹാജരാക്കിയാൽ ഫ്രീഡം 251 നിർമ്മാതാക്കളെ അറസ്റ്റ് ചെയ്യില്ല

single-img
31 March 2016

19mohit3251 രൂപയ്‌ക്ക് ലഭിക്കുന്ന സ്‌മാർട്ട് ഫോൺ നിർമ്മാതാക്കൾ കുടുക്കിൽ.റിംഗിങ്ങ് ബൽസ് തട്ടിപ്പാണെന്നും തെറ്റിദ്ധാരണ പടർത്തുന്ന പരസ്യങ്ങൾ നൽകി അവർ ഫണ്ടുകൾ ഉണ്ടാക്കുന്നതായും സംശയിക്കുന്നു എന്നുകാണിച്ചുള്ള പരാതിയിൽ കോടതി നടപടികളുമായി മുന്നോട്ട് പോയി.മാർച്ച് 25നാണ് നോയിഡ പൊലീസ് ഐപിസി സെക്ഷൻ 420, ഐടി നിയമം സെക്ഷൻ66 എന്നിവ പ്രകാരം കമ്പനി ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.ബി.ജെ.പി നേതാവും ലോക്‌സഭാംഗവുമായ കിരീട് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി അംഗങ്ങൾക്കെതിരെ കേസെടുത്തത്.

കമ്പനിക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും, ഏകദേശം 84 ലക്ഷത്തോളം രൂപ തിരികെ നൽകുമെന്ന് കമ്പനി ഉടമകൾ കോടതിയെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഗൗതം ബുദ്ധ് നഗർ എസ്.പിക്ക് മുന്നിൽ പാസ്‌പോർട്ട് ഹാജരാക്കി കഴിഞ്ഞാൽ കമ്പനി പ്രസിഡന്റ് അശോക് ഛാദയും ഡയറക്‌ടർമാരായ മോഹിത്ത് ഗോയൽ, ധർണ ഗർഗ് എന്നിവർക്ക് അറസ്റ്റിൽ നിന്ന് ഒഴിവാകാമെന്ന് കോടതി അറിയിച്ചിട്ടൂണ്ട്.ഫ്രീഡം 251 സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളുടെ അറസ്‌റ്റ് കോടതി സ്‌റ്റേ ചെയ്‌തത് കമ്പനി ഉടമകൾക്ക് ആശ്വാസമായി