മധ്യപ്രദേശില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ വീട്ടില്‍ ശൗച്യാലയും നിര്‍ബന്ധമാക്കി

single-img
30 March 2016

indian-passport-750x500

വീട്ടില്‍ ശൗചാലയം ഉണ്ടെങ്കില്‍ മാത്രമേ മധ്യപ്രദേശിലെ നീമഞ്ചില്‍ ഇനി പാസ്പോര്‍ട്ട് ലഭിക്കുകയുള്ളു. പാസ്പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ ഇനി വീട്ടില്‍ ശൗച്യാലയമുണ്ടെന്ന് തെളിയിക്കണമെന്ന തീരുമാനം നീമഞ്ച് പോലീസാണ് എടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരതിന് പിന്തുണ നല്‍കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് നീമഞ്ച് പോലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത്. തീരുമാനം നടപ്പിലാക്കുന്നതിന് പാസ്പോര്‍ട്ട് അപേക്ഷകരും മറ്റും വീട്ടില്‍ ടോയ്ലറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇനി ഹാജരാക്കണം.