ഉപയോഗപ്രദമായ പുതിയ മാറ്റവുമായി വാട്ട്സ്ആപ്പ്

single-img
30 March 2016

screen-shot-2016-03-29-at-12-05-55-pm-pngവാട്ട്സ്ആപ്പിലൂടെ അയക്കുന്ന മെസേജുകൾ ഇനി ബോള്‍ഡ്, ഇറ്റാലിക്,സ്ട്രൈക്ട്ത്രൂ ഫോർമാറ്റുകളിലേക്ക് മാറ്റി അയയ്ക്കാം.വാട്ട്‌സ്ആപ്പിന്റെ പുതിയ 2.12.535 വേര്‍ഷനില്‍ ഈ സൗകര്യം ലഭ്യമാവും.ഈ അപ്‌ഡേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ഇപ്പോള്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭിക്കു.

ബോള്‍ഡ് ആയി മെസേജുകൾ അയയ്ക്കാൻ അയയ്ക്കുന്ന വാക്കിനു മുന്നിലും പിന്നിലും (*) ചേർത്താൽ മതി ഉദാ: *hello*

ഇറ്റാലിക് ആയി മെസേജുകൾ അയയ്ക്കാൻ അയയ്ക്കുന്ന വാക്കിനു മുന്നിലും പിന്നിലും (_) ചേർത്താൽ മതി ഉദാ: _hello_

സ്ട്രൈക്ട്ത്രൂ ആയി മെസേജുകൾ അയയ്ക്കാൻ അയയ്ക്കുന്ന വാക്കിനു മുന്നിലും പിന്നിലും (~) ചേർത്താൽ മതി ഉദാ: ~hello~

പുതിയ വേര്‍ഷനില്‍ മറ്റു ചില അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് വഴി പി.ഡി.എഫ്, വേഡ് ഫയല്‍, പവര്‍ പോയിന്റ് പ്രസന്‍റേഷന്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനാവും. കൂടാതെ, ഷെയര്‍ ചെയ്യുമ്പോള്‍ എല്ലാ ഫയലുകളും ഓട്ടോമാറ്റിക്കായി പി.ഡി.എഫ് ഫോര്‍മാറ്റിലേക്കു മാറ്റാനുള്ള ഒപ്ഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.