ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍ വേണ്ടെന്ന് സൈന്യം; ശത്രു യുദ്ധവിമാനങ്ങളെ നേരിടാന്‍ ഇസ്രയേലില്‍ നിന്നുള്ള മിസൈലുകള്‍ മതി

single-img
30 March 2016

Akash

ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍ വേണ്ടെന്നും ശത്രു യുദ്ധവിമാനങ്ങളെ നേരിടാന്‍ ഇസ്രയേലില്‍ നിന്നുള്ള ക്വിക്ക് റിയാക്ഷന്‍ ഭൂതല മിസൈലുകള്‍ മാത്രം മതിയെന്നും ഇന്ത്യന്‍ സൈന്യം.

ആകാശ് ഇനി വേണ്ടെന്ന ഉറച്ച നിലപാടിലാണ് സൈന്യമെന്നാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍. 14,180 കോടി രൂപയ്ക്കാണ് രണ്ട് ആകാശ് റെജിമെന്റുകള്‍ സൈന്യം സ്വന്തമാക്കിയത്. 100 വീതം മിസൈലുകളാണ് ഇരു റെജിമെന്റിലും ഉണ്ടായിരുന്നത്. സൈന്യത്തിന്റെ പുതിയ നിലപാട് മേക്ക് ഇന്‍ ഇന്ത്യ നയങ്ങള്‍ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

ഇതിനിടയില്‍ നാവിക സേന ആകാശ് ഉപേക്ഷിച്ച് ഫ്രാന്‍സില്‍ നിന്ന് പുതിയ മിസൈലുകള്‍ എടുക്കാനുള്ള തീരുമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ആകാശ് മിസൈലിന് സുസ്ഥിരമായ പ്രകടനത്തിന് പ്രശ്നങ്ങളുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇസ്രായേല്‍, റഷ്യ, സ്വീഡന്‍ എന്നിവടങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ സൈന്യം പരീക്ഷിച്ചതില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് ഇസ്രയേലി മിസൈലുകളാണെന്ന് കണ്ടതോടെയാണ് ഈ മിസൈലുകള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്.