ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്നു പറഞ്ഞപോലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും തരാതെ സിപിഎം തങ്ങളെ വഞ്ചിച്ചതെന്ന് ഗൗരിയമ്മ

single-img
30 March 2016
g

g

ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്നു പറഞ്ഞപോലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും തരാതെ സിപിഎം തങ്ങളെ വഞ്ചിച്ചതെന്ന് ഗൗരിയമ്മ. സീറ്റ് നല്‍കാതിരുന്ന നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ജെഎസ്എസ് ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ബിജെപിയെക്കാളും തീവ്രമായ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ ഇവിടെയുണ്ടെന്നും ബിജെപിയിലേക്ക് ക്ഷണിച്ച കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു

സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യാനും ഗൗരിയമ്മ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐഎം സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജെഎസ്എസ് അടിയന്തിര സംസ്ഥന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

യുഡിഎഫിന്റെ ഭാഗമായിരുന്ന ജെഎസ്എസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ വരെ ലഭിച്ചിരുന്നു. യുഡിഎഫില്‍ നിന്നും കടുത്ത അവഗണന നേരിടുന്നു എന്ന കാരണം പറഞ്ഞായിരുന്നു ജെഎസ്എസ് മുന്നണി വിട്ട് എല്‍ഡിഎഫിന്റെ ഭാഗമായത്.