പ്രഭാതസഞ്ചാരത്തിന് ഇറങ്ങിയ വൃദ്ധനെ കൊലപ്പെടുത്തിയ കേസ്;ഡി.എച്ച്.ആര്‍.എം നേതാവടക്കം ഏഴ് പ്രതികള്‍ കുറ്റക്കാര്‍.

single-img
30 March 2016

courtവര്‍ക്കല ശിവപ്രസാദ് വധക്കേസിൽ ഡി.എച്ച്.ആർ.എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരാണ് പ്രതികള്‍. കേസിലെ മറ്റ് ആറു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

2009 സപ്തംബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നാണ് കേസ്.