ബംഗ്ലാദേശിനെ മതേതര പദവിയിലേക്ക് തിരികെ കൊണ്ടു വരണമെന്നും ഇസ്ലാം മതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി

single-img
29 March 2016

Flag-map_of_Bangladesh.svg

ബംഗ്ലാദേശിനെ മതേതര പദവിയിലേക്ക് തിരികെ കൊണ്ടു വരണമെന്നും ഇസ്ലാം മതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി.

1971ല്‍ രണഘടന രൂപകരിക്കുമ്പോള്‍ മതേതര രാജ്യമായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ 1988ല്‍ അന്നത്തെ സൈനിക ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് ഭരണഘടനാ ഭേദഗതിയിലൂടെ ബംഗ്ലാദേശിനെ ഇസ്ലാം രാഷ്ട്രമാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഈ ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറ്റിസണ്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

അന്ന് ഇക്കാരണം ഉന്നയിച്ച് ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ശേഷം 28 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് സംഘം വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയതെന്ന് ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുബ്രത ചൗധരി പറഞ്ഞു. മാത്രമല്ല ഹര്‍ജി തള്ളുന്നതിന് പ്രത്യേക കാരണമൊന്നും കോടതി വ്യക്തമാക്കിയില്ലെന്നും വാദികള്‍ സൂചിപ്പിച്ചു.