കേന്ദ്രത്തിന് തിരിച്ചടി;ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണത്തിന് സ്റ്റേ: വിശ്വാസവോട്ട് തേടാം

single-img
29 March 2016

11ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതിയുടെ സ്റ്റേ. മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വ്യാഴാഴ്ച വിശ്വാസവോട്ട് തേടാമെന്നും നൈനിറ്റാൾ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പുറത്താക്കപ്പെട്ട റിബൽ എംഎൽഎമാർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.

ഭരണത്തകര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

വിശ്വാസവോട്ട് തേടേണ്ടതിന്റെ തലേന്നാണ് ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. വിമത എംഎൽഎമാരെ പുറത്താക്കിയതിനാൽ റാവത്ത് സർക്കാർ വിശ്വാസവോട്ടിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന സ്ഥിതി സംജാതമായിരുന്നു.