അഞ്ചു വയസ്സുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു

single-img
28 March 2016

Child-Abuse

അഞ്ചു വയസ്സുകാരനായ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു. തമിഴ്നാട്ടിലെ സേലത്താണ് അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച രവി എന്നയാളെ ജനക്കൂട്ടം മര്‍ദ്ദിച്ച് പോലീസിലേല്‍പ്പിച്ചത്.

പെതനെയ്കെന്‍പാളയത്ത് പച്ചക്കറി കട നടത്തുന്ന രവി കടയുടെ മുന്നിലുള്ള റോഡിലൂടെ പോകുകയായിരുന്ന ബാലനെ കയിലേക്ക് വിളിച്ചു കയറ്റി പീഡനത്തിന് വിധേയനാക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രവിയെ മര്‍ദ്ദിക്കുകയും കട തല്ലിതകര്‍ക്കുകയും ചെയ്തു.

രവിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗക അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവും കേസെടുത്തു. മര്‍ദ്ദനത്തിന് ശേഷം പോലീസിന് കൈമാറിയെ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.