ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു

single-img
26 March 2016

Sunu_son01

ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. വെളിയന്നൂര്‍ സ്വദേശികളായ സുനുവും മകന്‍ പ്രണവുമാണ് മരിച്ചത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയോടെ ലിബിയയിലെ സബ്രാത്തയിലാണ് അക്രമണം നടന്നത്.

സുനുവും മകനും ജോലിചെയ്യുന്ന ആശുപത്രിയുടെ ഫ്‌ളാറ്റിലായിരുന്നുശവന്നും ഇവരിരുന്ന മുറിക്കുള്ളിലേക്കു ഷെല്‍ പതിക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള നാലുനില ഫ്‌ളാറ്റില്‍ മറ്റു രാജ്യക്കാരായ ചിലരും മരിച്ചതായാണു സുനുവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചിട്ടുള്ളത്. !

കഴിഞ്ഞ മൂന്നുവര്‍ഷമായി സുനുവും ഭര്‍ത്താവ് വിപിനും ലിബിയയിലാണു താമസം. 2012ല്‍ വിവാഹത്തിനുശേഷം ലിബിയിലെത്തിയ ഇവര്‍ പിന്നീട് നാട്ടിലെത്തിയിരുന്നില്ല. ലിബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് വിപിനും കുടുംബവും അടുത്തമാസം പകുതിയോടെ ജോലി അവസാനിപ്പിച്ചു നാട്ടിലെത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. രേഖകളും ജോലിചെയ്ത പണവും ലഭിക്കാതെ വന്നതിനാലാണു യാത്ര നീട്ടാന്‍ ഇടയാക്കിയതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

സുനുവിന്റേയും മകന്റേയും മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ലിബിയയിലെ സബരീത്ത ആശുപത്രിയില്‍ നഴ്‌സാണു വിപിനും മരിച്ച സുനുവും. ആഭ്യന്തരപ്രശ്‌നങ്ങളുടെ ഭാഗമായി ചില വഴികളടച്ചതിനാല്‍ ഇവരുടെ കുടുംബത്തെ അറിയുന്നവര്‍ക്കു നേരിട്ടെത്തി നടപടികളിലിടപെടാന്‍ തടസം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.