പി.ബി അംഗം തന്നെ മുഖ്യമന്ത്രിയാവണമെന്ന് നിര്‍ബന്ധമില്ല;മുഖ്യമന്ത്രി ആരെന്നത് പി.ബി തീരുമാനിയ്ക്കും;യെച്ചൂരി

single-img
24 March 2016

sitaram-yechuriമുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് അത് പി.ബി തീരുമനിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇപ്പോള്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ ആ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാല്‍ എന്ത് ചെയ്യുമെന്നും ചോദിച്ച യെച്ചൂരി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ജനാധികാരത്തെ വെല്ലുവിളിക്കുന്നതുപോലെയാണെന്ന് പറഞ്ഞു.

വി.എസിനെ മല്‍സരിപ്പിക്കുന്നതില്‍ ഭിന്ന അഭിപ്രായമുണ്ടായിരുന്നതായും പി.ബി അംഗം തന്നെ മുഖ്യമന്ത്രിയാവണമെന്ന് നിര്‍ബന്ധമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.