സിന്ധു സൂര്യകുമാറിന് എതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മേജര്‍ രവി

single-img
23 March 2016

major-ravi-63723

മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പു പറയില്ലെന്ന് മേജര്‍ രവി. സ്ത്രീ പീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാന്‍ അവരോട് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നുഗ അവരെ പേരെടുത്ത് പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.

കേസ് നിയമപരാമായി നേരിടുമെന്നും ഒളിച്ചോടാനില്ലെന്നും മേജര്‍ രവി സൂചിപ്പിച്ചു് സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍ മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകയെ പരസ്യമായി ആക്ഷേപിച്ചുവെന്ന കുറ്റത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.