മത്സരിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി പറയാന്‍ ചങ്കുറപ്പില്ലാഞ്ഞതിനാലാണ് സുധീരന്‍ തനിക്കെതിരെ പറയുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍

single-img
22 March 2016

Achuthanandan_jpg_1241752f

തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.താന്‍ പ്രതാപനെ മാതൃകയാക്കണമെന്ന് പറഞ്ഞ സുധീരന് മറുപടിയുമായാണ് വി.എസ് രംഗത്തെത്തിയത്. അങ്ങനെ പറയാന്‍ ചങ്കുറപ്പ് ഇല്ലാത്തതിനാലാണ് പ്രതാപനെ ചാരി സുധീരന്‍ തനിക്കെതിരെ പറയുന്നതെന്നും വിഎസ് പറഞ്ഞു.

താന്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്നും സുധീരന്‍ അതില്‍ വേവലാതി പെടേണ്ട കാര്യമില്ലെന്നും വിഎസ് വ്യക്തമാക്കി. യുവാക്കള്‍ക്കു വേണ്ടി ഇത്തവണ മാറിനില്‍ക്കുകയാണെന്നും മത്സരിക്കാനില്ല എന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞത് വിഎസിനെ പോലുളളവര്‍ മാതൃകയാക്കണമെന്ന് സുധീരന്‍ പറഞ്ഞിരുന്നു.