എറണാകുളം ജില്ലയിലെ സ്വകാര്യബസുകളില്‍ അധികവും പൊലീസ് ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ വാങ്ങിയവയാണെന്ന് ജസ്റ്റിസ് ജെ.ബി കോശി

single-img
22 March 2016

BUS_1602747f

എറണാകുളം ജില്ലയിലെ സ്വകാര്യബസുകളില്‍ അധികവും പൊലീസ് ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ വാങ്ങിയവയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി. ആ ഒരു കാരണം കൊണ്ടു തന്നെയാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പായുന്ന ബസുകള്‍ക്ക് കടിഞ്ഞാണിടാന്‍ അധികൃതര്‍ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് പരോക്ഷമായി സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ തന്നെ അഴിമതിക്ക് കൂട്ടുനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത് അവര്‍ക്ക് കിട്ടേണ്ട മനുഷ്യാവകാശങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.