പരിശീലനത്തിനിടെ ഏഷ്യകപ്പില്‍ മികച്ച പ്രകടനം നടത്തിയ പാക് ബൗളര്‍ മുഹമ്മദ് ആമിറിന് ഒരു ബാറ്റ് സമ്മാനമായി നല്‍കി വിരാട് കോഹ്ലി

single-img
19 March 2016

kohli_16

പരിശീലനത്തിനിടയില്‍ ഒരു ഇന്ത്യ- പാക് സൗഹൃദക്കാഴ്ച. ടി20 ലോകകപ്പിലെ കാത്തിരിക്കുന്ന പേരാട്ടമായ ഇന്ത്യ-പാക് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാക് ബൗളര്‍ മുഹമ്മദ് ആമിറിന് ഒരു ബാറ്റ് സമ്മാനമായി നല്‍കി വിരാട് കോഹ്ലി. പരിശീലനത്തിനിടെയാണ് പാക് ബൗളര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കാന്‍ മകാഹ്ലി എത്തിയത്.

എഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ ആമീറിന് ഒരു ബാറ്റ് സമ്മാനിക്കുമെന്ന് കോഹ്ലി വാഗ്ദാനം ചെയ്തിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പാക് നായകന്‍ അഫ്രീദിയെ സാക്ഷി നിര്‍ത്തി ഒരു വില്ലോ ബാറ്റാണ് കോഹ്ലി ആമിറിന് സമ്മാനിച്ചത്.

ബാറ്റ് സന്തോഷത്തോടെ സ്വീകരിച്ച ആമിര്‍ കോഹ്ലിക്ക് നന്ദി പറയുകയും കുറച്ചു നേരം കോഹ്ലിയോട് സംസാരിച്ച ശേഷം തന്റെ പരിശീലന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.