ഗണേഷിനും ജഗദീഷിനുമൊപ്പം മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി താനുമുണ്ടാകുമെന്ന് നടന്‍ ഭീമന്‍ രഘു

single-img
19 March 2016

news_090216011453beemanraghu

ബിജെപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തയ്യാറാണെന്ന് നടന്‍ ഭീമന്‍ രഘു. സ്ഥാനാര്‍ത്ഥിയായാല്‍ പത്തനാപുരം മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചാരണത്തിനായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരത്ത് താനും കൂടി മത്സരത്തിനെത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ഗണേഷ്‌കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ജഗദീഷ് എന്നിവരോട് തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും ആയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നും തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.