വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് അതിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്‍കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ കൃഷ്ണ

single-img
18 March 2016

ernakulam-ashwin.jpg.image.784.410

വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ അശ്വിന്‍ കൃഷ്ണ നേടിയെടുത്തത് നാടിന്റെ ആദരം. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അശ്വിന് നാനാതുറകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകിയെത്തുന്നത്.

സൗദിയില്‍ നിന്നും അവധിക്ക് എത്തിയ പോള്‍സണ്‍ ബിജിമോള്‍ ദമ്പതികള്‍ അശ്വിന്‍ പഠിക്കുന്ന അതേ സ്‌കളിന്റെ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന മക്കളെ കാണാന്‍ എത്തിയതായിരുന്നു. അവരുടെ കയ്യില്‍ നിന്നും സ്‌കൂളിന് മുന്നില്‍ വെച്ച് ബാങ്ക് ലോക്കറില്‍ വയ്ക്കാനായി കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കാറില്‍ നിന്നിറങ്ങുമ്പോള്‍ സ്‌കൂളിനു മുന്നില്‍ അറിയാതെ ബാഗ് വീണു പോവുകയായിരുന്നു.

ബാഗ് വീണ് കാര്യം അറിയാതെ ദമ്പദികള്‍ പോയി. പിറകേ അതുവഴി വന്ന അശ്വിന് ബാഗ് ലഭിച്ചു. ബാഗ് നിറയെ സ്വര്‍ണാഭരങ്ങളാണെന്നു മനസിലായ ഉടനെ അശ്വിന്‍ കസ്‌കൂള്‍ ഓഫിസിലെത്തി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണ്‍ എര്‍ണ്യാകുളത്തിനെ അത് ഏല്‍പിച്ചു. തുടര്‍ന്നു നടന്ന തെരച്ചിലിശനാടുവില്‍ ബാഗ് ഉടമസ്ഥന്റെ കയ്യിലെത്തി.

വര്‍ക്‌ഷോപ്പ് ഉടമയായ പിറവം പാഴൂര്‍ വെട്ടിക്കുളത്തില്‍ സുഭാഷിന്റെ മൂത്തമകനാണ് അശ്വിന്‍. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയായ അശ്വിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.