മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍

single-img
18 March 2016

kamal-director

ദുര്‍ഗാദേവിയെ ആക്ഷേപിച്ചു എന്ന ആരോപണത്തില്‍ മാധ്യമ പ്രവര്‍ത്തക സിന്ധുസൂര്യകുമാറിനെ അവഹേളിച്ച മേജര്‍ രവിക്കെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്

വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജര്‍ രവി പറയുക മാത്രമല്ല , ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കമല്‍ പറഞ്ഞു. അതുകൊണ്ടു തന്നെ മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കമല്‍ സൂചിപ്പിച്ചു. കൊച്ചിന്‍ സര്‍വകലാശാല കലോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍

ജെഎന്‍യു, എഫ്ടിഐഐ പോലുള്ള ഉന്നത കലാലയങ്ങളിലേക്കുള്ള കടന്നു കയറ്റം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നു. ക്യാമ്പസുകളില്‍ ഇതിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കമല്‍ പറഞ്ഞു.

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത് കാരണം വലതുപക്ഷ മത സംഘടനകള്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായകരമായെന്നും നിരോധനം പിന്‍വലിക്കുന്നതിനെ കുറിച്ച് ഭരണാധികാരികള്‍ പുനരാലോചിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.