മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്തതിന്റെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് മേജര്‍ രവി

single-img
16 March 2016

major-ravi-63723

ആരാണ് ഈ ബെന്യാമനെന്ന് മേജര്‍രവിയുടെ ചോദ്യം. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന സാഹിത്യകാരന്‍ ബെന്യമിന്റെ വിമര്‍ശനത്തെപ്പറ്റി ചോദിച്ചപ്പോഴാണ് മറുചോദ്യവുമായി മേജര്‍ രവിയെത്തിയത്. മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്തതിന്റെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബെന്യാമിന്‍ ആരെണെന്ന് പോലും എനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കില്ലായിരുന്നുവെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്ല മറിച്ച് മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയിലാണ് ഞാനിപ്പോള്‍ പ്രതികരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

ഞാനും ലാലും തമ്മിലുള്ള വ്യക്തിബന്ധം ഇത്തരം പരാമര്‍ശങ്ങളിലൂടെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകളെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവരമില്ലായ്മ എന്നേ ഇതിനെയൊക്കെ പറയാനൊള്ളൂ. ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹന്‍ലാലെന്നും അതേ പോലെ ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ എനിക്കും അദ്ദേഹം ആദരവ് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയത് എന്റെ പ്രത്യേക താല്‍പര്യ പ്രകാരമല്ലെന്നും എന്നേക്കാള്‍ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹന്‍ലാലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തിലുള്ള അദ്ദേഹത്തിന്റെ കഴിവ് നേരിട്ട് കണ്ട വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.