മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു

single-img
16 March 2016

15dance-bars-mumbai

ഏകദേശം 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട ഡാന്‍സ്ബാറുകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും തുറക്കുന്നു. നാലു ബാറുകള്‍ക്കാണ് രണ്ടാഴ്ചക്കാലത്തേക്ക് പോലീസ് ലൈസന്‍സ് നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് കിട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്.

മാര്‍ച്ച് 15 മുതല്‍ ടര്‍ഡീയോയിലെ ഇന്ത്യാന, വിദ്യാവിഹാറിലെ നത്രജ്, മുലന്ദിലെ ഉമാപാലസ്, ഭന്ദപിലെ പദ്മാ പാലസ് എന്നീ ഹോട്ടലുകള്‍ക്കാണ് ഇതുവരെ ഡാന്‍സ്ബാര്‍ നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ളത്. ഉപാധികളോടെയാണ് ഇവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പോലീസ് സ്റ്റേഷനില്‍ ഡാന്‍സിന്റെ ലൈവ് സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം കോടതി തള്ളി.

മുംബൈയിലെ 350 എണ്ണം ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ ഉടനീളമായി 750 ബാറുകളാണ് ഉള്ളത്. എന്നാല്‍ തങ്ങള്‍ക്ക് 50 അപേക്ഷകള്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് ഉടനീളമായി 200 ബാറുകള്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബാര്‍ ഉടമകള്‍ വ്യക്തമാക്കി. എന്നാല്‍ ഡാന്‍സ്ബാറുകള്‍ പൂട്ടിയ ശേഷം ബാര്‍ ഡാന്‍സര്‍മാര്‍ വേശ്യവൃത്തിക്ക് നിര്‍ബ്ബന്ധിതമാകുന്ന രീതിയില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം കൂടുമോയെന്നും പോലീസ് ആശങ്കപ്പെടുന്നുണ്ട്.