ഭര്‍ത്താവായാലും മറ്റുള്ളവരായാലും ബലാത്സംഗം ചെയ്താല്‍ അതിനെ കുറ്റകൃത്യമായി തന്നെ കരുതണമെന്ന് വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ

single-img
12 March 2016

Rekha Sharma

ഭര്‍ത്താവായാലും മറ്റുള്ളവരായാലും ബലാത്സംഗം ചെയ്താല്‍ അത് ബലാത്സംഗം തന്നെയാണെന്നും അതിനെ കുറ്റകൃത്യമായി തന്നെ കരുതണമെന്നും വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ. വിവാഹജീവിതത്തില്‍ നടക്കുന്ന ബലാത്സംഗം ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഇന്നലെ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാഗാന്ധി രാജ്യസഭയില്‍ വ്യക്തമാക്കിയതിന് മറുപാടിയായണ് രേഖാ ശര്‍മ്മ ട്വിറ്ററിലൂടെ ഇക്കാര്യം പറഞ്ഞത്.

ദൈവവിശ്വാസത്തിന്റെ പേരിലായാലും സ്ത്രീകള്‍ക്കെതിരേ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ക്രൂരതകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മൃഗബലിക്കെതിരേ പോലും നിയമം കൊണ്ടുവരണം. ഭര്‍ത്താവായാലും മറ്റുള്ളവരായാലും ശിക്ഷിക്കപ്പെടേണ്ട കുറ്റമാണ് ബലാത്സംഗമെന്ന് അവര്‍ വെള്ളിയാഴ്ച ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കി.

മേനകാഗാന്ധിയുടെ ഈ നിലപാടിനെതിരേ അതി ശക്തമായ വിമര്‍ശനമാണ് രേഖാ ശര്‍മ്മ നടത്തിയത്. ഈ പ്രശ്നം പരിഹരിക്കാന്‍ നിയമം മൂലമേ സാധ്യമാകൂവെന്നും ഇന്ത്യാക്കാര്‍ നിയമം നന്നായി മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു.