താന്‍ ഒളിച്ചോടിയതല്ലെന്നും ബിസിനസ് യാത്രയിലാണെന്നും വിജയ് മല്യ

single-img
11 March 2016

vijay

ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട വിജയ് മല്യ താന്‍ ഒളിച്ചോടിയതല്ലെന്ന പ്രസ്താവനയുമായി ട്വിറ്ററില്‍. ഇന്നലെ രാത്രി പുറത്തുവിട്ട രണ്ടു ട്വീറ്റുകളിലൂടെയാണ് വിജയ് മല്യ തന്റെ നിലപാടറിയിച്ചത്. താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു.

അന്തര്‍ദേശീയ തലത്തിലുളള ബിസിനസുകാരനായ തനിക്ക് ഇന്ത്യയില്‍ നിന്നും, മറ്റുള്ള രാജ്യങ്ങളിലേക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടി വരുമെന്നാണ് മല്യ പറയുന്നത്. രാജ്യത്തെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇന്ത്യയിലെ എല്ലാ നിയമങ്ങളെയും ബഹുമാനിക്കുന്നുവെന്നും നമ്മുടെ നീതിന്യായ വ്യവസ്ഥ കരുത്തുറ്റതും, ബഹുമാനിക്കപ്പെടേണ്ടതുമാണെന്നും മല്യ പറയുന്നു.

മാധ്യമങ്ങള്‍ നടത്തുന്ന വിചാരണ ശരിയല്ലെന്നും മല്യ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം രണ്ടിന് ഇന്ത്യവിട്ട മല്യ ലണ്ടനിലെ ലേഡി വാക്കെന്ന ബംഗ്ലാവില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജെറ്റ് എയര്‍വേയ്സിന്റെ ഫസ്റ്റ് ക്ലാസ് വിമാനത്തില്‍ ഏഴു കൂറ്റന്‍ ബാഗുകളുമായിട്ട് ഒരു സ്ത്രീക്കൊപ്പം മല്യ ലണ്ടനിലേക്ക് പറന്നെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.