മുഖം മൂടുന്ന ശിരോവസ്ത്രം നിരോധിക്കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റെ് ബില്‍ പാസാക്കാനൊരുങ്ങുന്നു

single-img
11 March 2016

1153402-3x2-940x627

മുഖം മൂടുന്ന ശിരോവസ്ത്രം ഇസ്ലാമിന്റെയല്ല, ജൂതമതത്തിന്റെ ഭാഗമാണെന്ന് ഈജിപ്ത്. അതുകൊണ്ടുതന്നെ ശിരോവസ്ത്രം നിരോധിക്കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റെ് ബില്‍ പാസാക്കാനൊരുങ്ങുന്നു. ബല്‍ പാസായാല്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഖംമൂടുന്ന ശിരോവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നതിന് വിലക്കുവീഴും.

കഴിഞ്ഞ ദശാബ്ദത്തില്‍ മുഖംമൂടുന്ന ശിരോവസ്ത്രം ധരിക്കുന്നവരില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത്. കണ്ണുകള്‍ ഒഴികെയുള്ള ഭാഗം മറച്ചുള്ള ശിരോവസ്ത്രം ഇസ്ലാമിക വിരുദ്ധമാണെന്നും ഖുര്‍ആന് എതിരാണെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ ഇസ്ലാമിക പാരമ്പര്യമോ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നതോ അല്ലെന്നും ഇത്തരം ശിരോവസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജൂതപാരമ്പര്യമാണെന്നും ഈജിപ്ഷ്യന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഫേയേഴ്സ് അംഗം എം.പിയുമായ അംന നോസിര്‍ പറഞ്ഞു.

അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനു മുമ്പു തന്നെ ഉയര്‍ന്നു വന്ന രീതിയാണിതെന്നും ഖുര്‍ആനില്‍ ഒട്ടേറെ ഭാഗങ്ങള്‍ ഇതിന്റെ ഉപയോഗത്തെ എതിര്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് ലാളിത്യമുള്ള വസ്ത്രധാരണമാണ്. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നു പറയുന്നുണ്ടെങ്കിലും മുഖം മറയ്ക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.