നിയമസഭയിലേക്ക് 72 ലധികം സീറ്റെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ േനരിടുന്ന ബി.ജെ.പിയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അമിത് ഷാ നേരിട്ടെത്തും

single-img
10 March 2016
Amit Shah (right), a close associate of Gujarat chief minister Narendra Modi Photo : Mail Today

Amit Shah (right), a close associate of Gujarat chief minister Narendra Modi Photo : Mail Today

നിയമസഭയിലേക്ക് 72 ലധികം സീറ്റെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ മനരിടുന്ന ബി.ജെ.പിയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തും. 15 ദിവസം കേരളത്തില്‍ താമസിച്ചാണു അമിത് ഷാ പ്രചാരണം നയിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചുദിവസം പ്രചാരണത്തിനെത്തും. ദിവസവും മൂന്നു യോഗങ്ങളിലെങ്കിലും മോദിയെ പങ്കെടുപ്പിക്കുകയാണു സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. മോദിയെ കൂടാതെ കേന്ദ്രമന്ത്രിമാരില്‍ സുഷമ സ്വരാജ്, രാജ്‌നാഥ് സിങ്, തുടങ്ങി മുന്‍നിര മന്ത്രിമാരില്‍ പത്തുപേര്‍ അവസാനഘട്ടവും ആദ്യഘട്ടത്തില്‍ മറ്റു കേന്ദ്രമന്തിമാരും പ്രചാരണത്തിനെത്തുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ 140 നിയോജകമണ്ഡലത്തിലും കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടാകും. ഏറ്റവും വിജയസാധ്യത കല്‍പിക്കുന്ന 15 മണ്ഡലങ്ങളില്‍ പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും മുന്നിലെത്തുകയാണ് ലക്ഷ്യം. അ