ബംഗാളില്‍ നിന്നും ജീവിതം തേടിയെത്തിയ മൊഫീജുല്‍ കോഴിക്കാട്ട് വന്നിറങ്ങിയത് ഭാഗ്യത്തിന് നടുവില്‍

single-img
9 March 2016

Mofijul

ജീവിതം കരുപിടിപ്പിക്കാന്‍ ബംഗാളില്‍ നിന്നും ട്രെയിന്‍ കയറിയെത്തിയ മൊഫീജുല്‍ റെഹ്മയെന്ന ഇരുപത്തിരണ്ടുകാരന്‍ വന്നിറങ്ങിയത് ഭാഗ്യത്തിന് നടുവിലേക്കാണ്. മാര്‍ച്ച് അഞ്ചിന് നടന്ന നറുക്കെടുപ്പില്‍ ഒരുകോടി രൂപയാണ് മൊഫീജുല്‍ എടുത്ത സംസ്ഥാനസര്‍ക്കാറിന്റെ കാരുണ്യലോട്ടറിയുടെ കെ.ടി.-215092 നമ്പര്‍ ടിക്കറ്റിന് ലഭിച്ചത്.

ഒരു കോടിരൂപ സമ്മാനം കോഴിക്കോട്ട് വിറ്റ ലോട്ടറിക്ക് ലഭിച്ചുവെന്നായിരുന്നു വാര്‍ത്ത. അമന്വഷണത്തിനൊടുവിലാണ് ചേവായൂരിനടുത്ത് പൂളക്കടവിലെ മൊഫീജുലില്‍ ചെന്നെത്തിയത്. കഴിഞ്ഞ ദിവസം അതിരാവിലെയാണ് താന്‍ എടുത്ത ലോട്ടറിടിക്കറ്റിന് ഒരു കോടി രൂപ അടിച്ചുവെന്ന് സുഹൃത്തുക്കള്‍വഴി മൊഫീജുല്‍ അറിയുന്നത്.

കൈവന്ന ഭാഗ്യം ആരെങ്കിലും തട്ടിയെടുക്കുമോയെന്ന ഭയമുള്ളതുകൊണ്ട് ഉടന്‍തന്നെ അദ്ദേഹം ടിക്കറ്റുമായി ചേവായൂര്‍ പോലീസില്‍ എത്തി. പിന്നീട് പോലീസിന്റെ സഹായത്തോടെ ടിക്കറ്റ് എസ്.ബി.ഐ. വെള്ളിമാട്കുന്ന് ശാഖയില്‍ ഏല്പിച്ചു.

നാലുദിവസം മുമ്പ് മൊഫീജുല്‍ കോഴിക്കോട്ടെത്തിയത്. ബംഗാളില്‍നിന്നെത്തിയ മറ്റ് സുഹൃത്തുകളുടെ സഹായത്തോടെ കേരളത്തിലേക്ക് വരികയായിരുന്നു. വീട്ടിലെ കഷ്ടപ്പാടുമൂലം ഇദ്ദേഹം രണ്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തില ഇയാള്‍ തന്റെ നിര്‍ധനകുടുംബം പുലര്‍ത്താന്‍ പലനാടുകളിലായി കിട്ടിയ പണികളെല്ലാംചെയ്ത് ഒടുവില്‍ കേരളത്തിലെത്തുകയായിരുന്നു.

ടിക്കറ്റുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നാട്ടിലേക്കുമടങ്ങാനുള്ള ഒരുക്കത്തിലാണ് ബംഗാളിലെ ലക്ഷ്മിപുര്‍ സ്വദേശിയായ ഈ യുവാവ്. തന്നെ ഭാഗ്യം തേടിയെത്തിയ കഥ അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങിയ കുടുംബത്തെ മൊഫീജുല്‍ അറിയിച്ചു.