ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവായ ഹര്‍ഷ ഷാ അമ്മയായി; സിസേറിയന് നേതൃത്വം നല്‍കിയത് അന്നത്തെ ഡോക്ടര്‍മാര്‍

single-img
9 March 2016

Harsha

രാജ്യത്തെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ഹര്‍ഷ ഷാ അമ്മയായി. തിങ്കളാഴ്ച വൈകുന്നേരമാണു ഹര്‍ഷ ജസ്ലോക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

കുഞ്ഞിശനറ ജനനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 29 വര്‍ഷം മുന്‍പു ഹര്‍ഷയുടെ ജനനത്തിനു കാരണമായ ഇന്‍-വിട്രോ-ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയ്ക്കു നേതൃത്വം നല്‍കിയ ഡോ. ഇന്ദിരാ ഹിന്ദുജയും ഡോ. കുസും സാവേരിയുമാണ് ഈ സിസേറിയന്‍ ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയത്.

സ്വന്തം ജനനത്തില്‍ നിന്നും വ്യത്യസ്തമായി സ്വാഭാവിക ഗര്‍ഭധാരണമായിരുന്നു ഹര്‍ഷയുടേത്. ഹര്‍ഷ ജനിച്ച ദിനം താന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്നു ഡോ. ഇന്ദിര പറഞ്ഞു. ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്കു സാധാരണ ജീവിതം നയിക്കാമെന്നും സ്വാഭാവിക രീതിയില്‍ കുഞ്ഞിനു ജന്മം നല്‍കാമെന്നും ലോകം കൂടുതല്‍ തിരിച്ചറിയുന്നുവെന്നും അവര്‍ പറഞ്ഞു.

ദിവ്യപാല്‍ ഷാ ആണു ഹര്‍ഷയുടെ ഭര്‍ത്താവ്.