നിയന്ത്രണമില്ലാത്ത മരംമുറിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങുടെ വ്യാപനവും മൂലം ഊട്ടീ നഗരവും ചുട്ടുപൊള്ളിത്തുടങ്ങി

single-img
7 March 2016

Ooty-Tamil-Nadu

തണുപ്പ് മോഹിച്ച് ആരും ഇനി ഊട്ടിയിലേക്ക് പോകേണ്ട എന്ന അവസ്ഥ വന്നിരിക്കുകയാണ്. ഏതുകാലത്തും മഞ്ഞില്‍ മൂടി തണുപ്പുമായി നില്‍ക്കുന്ന ഊട്ടിയിലും ചൂട് എത്തിത്തുടങ്ങി. ഇപ്പോള്‍ ഊട്ടിയിലെ കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസാണ്.

ചൂടിന്റെ വരവേടു കൂടി ഊട്ടിയിലെ ഹോട്ടലുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എസിയും സ്ഥാനംപിടിച്ചു തുടങ്ങി. ചൂടിന്റെ കാഠന്യം ഉച്ചസ്ഥായിലായ ഈ വര്‍ഷമാണ് എസി എത്തിത്തുടങ്ങിയത്. ഊട്ടിയില്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നു വര്‍ഷമേ ായിട്ടുള്ളു്

തണുപ്പു കാരണം കമ്പിളി വസ്ത്രങ്ങളായിരുന്നു മുന്‍പ് ഊട്ടിയിലെത്തുന്നവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൂട് കൂടിയതിനാല്‍ അവ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അനിയന്ത്രിത മരംമുറിയും കുന്നിടിക്കലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപിച്ചതുമാണ് ചൂട് കൂടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തണുപ്പ് ആഗ്രഹിച്ച് ഊട്ടിയിലെത്തുന്നവര്‍ക്ക് ഇപ്പോള്‍ നിരാശയാണ് ഫലം.

ഊട്ടിയില്‍ തണുപ്പ് നല്‍കിയിരുന്ന ഓക്ക് മരങ്ങള്‍ മുറിച്ചു നീക്കിയതോടെ സൂര്യതാപം നേരിട്ട് പതിച്ചു തുടങ്ങിയതാണ് ചൂടിനെ ക്ഷണിച്ചുവരുത്തുന്നത്. രാവിലെ തന്നെ തണുപ്പ് അകന്നു തുടങ്ങുകയും രാത്രിയില്‍ തണുപ്പില്ലാത്ത അവസ്ഥയിലുമാണ് ഈട്ടി. തണുപ്പ് കുറച്ചെങ്കിലും ഉള്ളത് പുലര്‍ച്ചയിലാണ്.