കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൂര്‍വ്വാഞ്ചല്‍ സേന

single-img
5 March 2016

kanhaiya-kumar-full-speech-pti_650x400_71457029979

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ വധഭീഷണി. കനയ്യയെ വധിക്കുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ പൂര്‍വാഞ്ചല്‍ സേനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കനയ്യകുമാറിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ജാമ്യത്തിലിറങ്ങിയ കനയ്യകുമാറിനുമേല്‍ ഡല്‍ഹിപൊലീസിന്റെ ശക്തമായ നിരീക്ഷണവുമുണ്ട്. കന്നയ്യയെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ഡല്‍ഹി പൊലീസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.