ഏപ്രില്‍ 1 മുതല്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍

single-img
5 March 2016

elderly_thmni_1674116f

ഏപ്രില്‍ 1 മുതല്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ ലഭിക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ 75 കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നതാണ് യാഥാര്‍ത്ഥ്യമാകുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിച്ചാണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹികനീതി വകുപ്പ് അതിനുള്ള കാര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഈ മാസം ഒന്ന് തീയതി രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.